പാലാ: അന്തീനാട് മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. ഇന്ന് രാത്രി 9 ന് തന്ത്രി പയ്യപ്പള്ളിൽ മാധവൻ നമ്പൂതിരി, മേൽശാന്തി കല്ലംപള്ളിയില്ലത്ത് കേശവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. വൈകിട്ട് 6.30 ന് നാമസങ്കീർത്തനം. നാളെ രാവിലെ 9.30 ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, രാത്രി 7 ന് തിരുവാതിരകളി, 8.30 ന് വിളക്കിനെഴുന്നള്ളത്ത്. 27 ന് രാവിലെ 11 ന് ഉത്സവബലി ദർശനം, രാത്രി 7 ന് ഭക്തിഗാനമഞ്ജരി, 8.30 ന് വിളക്കിനെഴുന്നള്ളത്ത്, 28 ന് വൈകിട്ട് 7 ന് ശാസ്ത്രീയ നൃത്തസന്ധ്യ. മാർച്ച് 1ന് മഹാശിവരാത്രി നാളിൽ രാവിലെ 10ന് ശ്രീബലി എഴുന്നള്ളത്ത്, 11.30 ന് കാവടിയഭിഷേകം, വൈകിട്ട് 6.30 സമൂഹ ശയനപ്രദക്ഷിണം, 7ന് ഡാൻസ്, 9ന് ഫ്‌ളൂട്ട് ഫ്യൂഷൻ, 9.30ന് കാഴ്ചശ്രീബലി, 12ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, 12.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയ കാണിക്ക. മാർച്ച് 2ന് രാവിലെ 9ന് ആറാട്ടുപുറപ്പാട്, തുടർന്ന് ആറാട്ട് എതിരേല്പ്, കൊടിമരച്ചുവട്ടിൽ പറവയ്പ്പ്, കൊടിയിറക്ക്, 25 കലശം, ഉച്ചപൂജ