
എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലെ മെക്കാനിക്കല്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. സംസ്ഥാനത്തെ എല്ലാ ഓപ്പറേറ്റിംഗ് സെന്ററുകളും നിറുത്താൻ നീക്കമുണ്ടെന്നും ഇതിന്റെ ഭാഗമായി എരുമേലിയിലെ സെന്ററും നിറുത്തുമെന്നുമാണ് പ്രചാരണം. എന്നാൽ സെന്റർ പൂട്ടാനുള്ള ഉത്തരവ് ഇല്ലെന്ന് ചാർജ് ഓഫീസർ പോൾസൺ പറഞ്ഞു. മെക്കാനിക്കല്‍ വിഭാഗത്തെ ജില്ലാ തലത്തിൽ എകോപിപ്പിക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ശബരിമല തീർത്ഥാടനം മുൻനിർത്തി എരുമേലിയിലെ സെന്റർ നിലനിറുത്തിയുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുകയെന്ന് ഭരണകക്ഷി സംഘടനകളും വ്യക്തമാക്കി. 17 പേരാണ് ഇവിടെ മെക്കാനിക്കല്‍ വിഭാഗത്തിലുള്ളത്. ഇവരെ പൊൻകുന്നം സബ് ഡിപ്പോയിലേക്കാണ് മാറ്റിയത്.