മുക്കൻപെട്ടി: എസ്.എൻ.ഡി.പി യോഗം മുക്കൻപെട്ടി 1743ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 6ാമത് പുന:പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. തന്ത്രി വിനോദ്, ക്ഷേത്രം ശാന്തി രാഹുൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് പി.വി ശിവദാസ് പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് പി.ജി റെജിമോൻ പൊടിപാറ, സെക്രട്ടറി ശശിധരൻ പാറയിൽ എന്നിവർ നേതൃത്വം നൽകി.