
കോട്ടയം : കെ.എസ്.ഇ.ബിയുടെ അഞ്ച് ഒാഫീസുകൾ ഇന്ന് പുതിയ കെട്ടിടങ്ങളിലേക്ക് മാറും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ, രാമപുരം ഇലക്ട്രിക്കൽ സെക്ഷന്‍ & സബ് ഡിവിഷന്‍, കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ & സബ് ഡിവിഷന്‍ എന്നീ ഓഫീസ് മന്ദിരങ്ങളാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നത്. ചെങ്ങളത്തെ ചടങ്ങില്‍ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. രാമപുരത്തെ ഉദ്ഘാടന ചടങ്ങില്‍ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളിയിലെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും.