കോട്ടയം: : മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂർ പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതി നടപ്പാക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ 167 കോടി രൂപയുടെ ഭരണാനുമതി നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ ഈ മൂന്നു പഞ്ചായത്തുകളിലെയും മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭ്യമാകും. ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നല്‍കിയ ആകെ കണക്ഷനുകളുടെ എണ്ണം 11 ലക്ഷം അടുക്കുകയാണ്. രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ ഇനി 43 ലക്ഷം കണക്ഷനുകളാണ് പദ്ധതി പ്രകാരം നല്‍കാനുള്ളത്. ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും നല്‍കി ജലജീവന്‍ പദ്ധതി വരെയുള്ള കണക്ഷന്‍ നേടിയെടുക്കാം. പണച്ചെലവും തുച്ഛമാണ്. കണക്ഷന്‍ ലഭിക്കാനായി അതാത് പഞ്ചായത്ത് അധികൃതരെയോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി അല്ലെങ്കില്‍ ജലനിധി ഓഫിസിനെയോ ബന്ധപ്പെടണം.