
കോട്ടയം: യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരേയും ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.
യുദ്ധസാദ്ധ്യത മുന്നില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അടിയന്തരമായി രാജ്യം വിടണമെന്ന് യുക്രെയിനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പലയിടത്തും കുടുങ്ങി പോയതിനാല്‍ എയര്‍പോര്‍ട്ടില്‍ എത്താൻ പലര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി , വിദേശകാര്യ മന്ത്രി , മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.