കോട്ടയം: പെൻഷൻ ഫണ്ട് രൂപീകരണ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ജി യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജനറൽ സെക്രട്ടറി ഡി.പ്രകാശ്, പ്രസിഡന്റ് സക്കീർ ഹുസൈൻ ,രാധാകൃഷ്ണപിള്ള, സന്ധ്യാ ജി കുറുപ്പ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.