ആർപ്പൂക്കര: കുന്നതൃക്ക ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും മാർച്ച് 5 മുതൽ 12 വരെ നടക്കും. മാർച്ച് 1ന് മഹാഗണപതിഹോമം, മൃത്യുജ്ഞയ ഹോമം, മയൂരനൃത്തം, ഋഷഭവാഹന എഴുന്നള്ളത്ത്, ഭക്തിഗാന നാമാർച്ചന, ശിവരാത്രി പൂജ. എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകൾ. മാർച്ച് 5ന് വൈകുന്നേരം 6.30ന് സമാരംഭ സഭ, 7ന് ആചാര്യവരണം, ദേവസ്വം മെമ്പർ പി.എം തങ്കപ്പൻ ഭദ്രദീപ പ്രകാശനം ചെയ്യും. പഞ്ചായത്ത് മെമ്പർ വിഷ്ണു വിജയൻ പങ്കെടുക്കും. 7.30ന് ആചാര്യ പ്രസാദ് പ്രഭാഷണം നടത്തും. 6ന് രാവിലെ വരാഹാവതാരം. 7ന് വൈകിട്ട് 6.30ന് സർവൈശ്വര്യപൂജ, 8ന് നരസിംഹാവതാരം, 9ന് ശ്രീകൃഷ്ണാവതാരം, വൈകിട്ട് 6.45ന് വിദ്യാഗോപാലമന്ത്രാർച്ചന, 10ന് രുഗ്മിണീ സ്വയംവരം, 12ന് 9ന് 108 കുടം ജലധാര.