ചിറക്കടവ്:പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സി.പി.എം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി ലാൽ യോഗം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാ പ്രസിഡന്റ് ശരൺ ചന്ദ്രൻ അദ്ധ്യക്ഷനായി. ബി.സുരേഷ് കുമാർ, ഐ.എസ് രാമചന്ദ്രൻ, കെ.സേതുനാഥ്, പി.എസ് ശ്രീജിത്, സജ്ഞയ് വിഷ്ണു എന്നിവർ സംസാരിച്ചു. അഡ്വ.ഗിരീഷ് എസ് നായർ, വി ജി ലാൽ, ഐ.എസ് രാമചന്ദ്രൻ, അഡ്വ.സി.ആർ ശ്രീകുമാർ എന്നിവർ രക്ഷാധികാരികളായ 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി കെ.സേതുനാഥ് (ചെയർമാൻ), എം.ജി വിനോദ് (വൈസ് ചെയർമാൻ),ബി. ഗൗതം (കൺവീനർ), പി. എസ് .ശ്രീജിത്, ശരൺ ചന്ദ്രൻ (ജോയിന്റ് കൺവീനർ), എസ്.ദീപു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.