പൊൻകുന്നം: ഇന്ദിരാസ്മൃതി ട്രസ്റ്റ് പൊൻകുന്നം സി.എം.എസ്.എൽ.പി.സ്‌കൂളിലും കുന്നുംഭാഗം ഗവ.ഹൈസ്‌കൂളിലും മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. സി.എം.എസ് സ്‌കൂളിൽ പ്രഥമാദ്ധ്യാപിക മരിയം എം.ജോസും കുന്നുംഭാഗം സ്‌കൂളിൽ പ്രഥമാദ്ധ്യാപകൻ സി.പി.അബ്ദുൾഖാദറും ഏറ്റുവാങ്ങി. ആക്ടിംഗ് ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ വിതരണം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജോർജ് വി.തോമസ്, സെക്രട്ടറി കെ.ആർ.സോമശേഖരൻ നായർ, ടി.പി.രവീന്ദ്രൻപിള്ള, ശ്യാം ബാബു, കെ.രാജേന്ദ്രൻ, ബിജു മുണ്ടുവേലിക്കുന്നേൽ, മാത്യു തോമസ് ഏർത്തയിൽ, ജോൺസൺ വി.ചാക്കോ, ലിൻസുമോൾ, സേവ്യർ മൂലകുന്ന്, ലൂസി തോമസ്, സെബാസ്റ്റ്യൻ കള്ളികാട്ട് എന്നിവർ പങ്കെടുത്തു.