
കോട്ടയം: മാർച്ച് 15 ന് ഉള്ളിൽ വെള്ളക്കരം കുടിശിക അടയ്ക്കാതിരുന്നാൽ ഡിസ്‌കണക്ഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജല-അതോറിറ്റി അറിയിച്ചു. ബില്ല് എസ്.എം.എസ് ആയാണ് നൽകുന്നത്. ബില്ല് സംബന്ധിച്ച വിശദവിവരങ്ങൾ വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉപഭോക്താക്കൾ ഓൺലൈൻ ആയോ അക്ഷയ സെന്റർ മുഖാന്തിരമോ അതോറിറ്റിയുടെ റവന്യൂ കൗണ്ടറുകൾ വഴിയോ തുക അടയ്‌ക്കണം. കേരള വാട്ടർ അതോറിറ്റിയുമായുള്ള എല്ലാ ഇടപാടുകൾക്കും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം. റവന്യൂ കൗണ്ടറിലാണ് ഫോൺ നമ്പർ നൽകേണ്ടത്. ഓൺ ലൈൻ ട്രാൻസാക്‌ഷൻ സംബന്ധിച്ച സംശയങ്ങൾക്ക് 1916 എന്ന നമ്പറിൽ വിളിക്കാം.