തിരുവഞ്ചൂർ: ചമയംകര ദേവീക്ഷേത്രത്തിൽ അശ്വതി മഹോത്സവം 26 മുതൽ മാർച്ച് 6 വരെ നടക്കും. 26,27 തീയതികളിൽ 5.30ന് അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, അന്നദാനം. 28ന് രാവിലെ 6 മുതൽ 108 നാളികേരത്താൽ അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, ഉച്ചക്ക് 1ന് അന്നദാനം, വൈകുന്നേരം 7.05നും 7.25നും മദ്ധ്യേ കുമാരൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. മാർച്ച് 1ന് രാവിലെ 8ന് ശ്രീഭൂതബലി, 1ന് അന്നദാനം, 8ന് അത്താഴപൂജ, പുറകളത്തിൽ മഹാഗുരുതി പൂജ. 2ന് രാവിലെ 10ന് കലശംപൂജ, 1ന് അന്നദാനം. 3ന് രാവിലെ 8ന് ശ്രീഭൂതബലി, 1ന് അന്നദാനം.

4ന് രാവിലെ 8.10ന് പൊങ്കാല സമ്മേളനം അമയന്നൂർ ഗോപി ഉദ്ഘാടനം ചെയ്യും. കേശവം വിനോദ് തന്ത്രി ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. സുനിൽ വള്ളപ്പുര ആശംസാ പ്രസംഗം നടത്തും. 9ന് തന്ത്രി പൊങ്കാല അടുപ്പിൽ അഗ്നിപകരും. 10ന് പൊങ്കാല നിവേദ്യം തുടർന്ന് പൊങ്കാല സദ്യ. 7.30ന് സർപ്പബലി. 5ന് 10ന് സഹസ്രകലശം പൂജ, ഉച്ചക്ക് 1ന് അന്നദാനം, 8ന് കുട്ടികളുടെ കലാപരിപാടികൾ, 10ന് ശ്രീഭൂതബലി, പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്. 6ന് 7.30 മുതൽ സർപ്പ പൂജ, സർപ്പം പാട്ട്, 12.30ന് അശ്വതിപൂജ, തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഉച്ചക്ക് 1ന് ആറാട്ട് സദ്യ, 3ന് യാത്രഹോമം, 3.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 7ന് ആറാട്ട്, ആറാട്ട് കടവിൽ ദീപാരാധന, ആറാട്ട് തിരികെ എഴുന്നള്ളിപ്പ്, 8.30ന് താലപ്പൊലി ഘോഷയാത്ര, ആറാട്ട് വരവേൽപ്പ്, വെടിക്കെട്ട്, കൊടിയിറക്ക്.