നീലൂർ. സ്വന്തം പുരയിടത്തിൽ കപ്പ കൃഷി ചെയ്യുന്നതിനായി കാലാ ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് മധ്യവയ്ക്കൻ മരിച്ചു. നീലൂർ അഴികണ്ണി കുടിലിൽ കെ.എം.സോമനാണ്(63) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് സംഭവം. കൃഷിയിടത്തിൽ റബർ കമ്പുകളും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ അയൽപുരയിടങ്ങളിലേയ്ക്കും പടർന്നു. പരിഭ്രാന്തനായ ഇദ്ദേഹം ഇത് തല്ലിക്കെടുത്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അയൽവാസികൾ ഓടിക്കൂടി തീ കെടുത്തുന്നതിനിടെ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഐഷ്യ ഉളളനാട് കാരാമയിൽ കുടുംബാംഗം. മക്കൾ: ഐശ്വര്യ, അഭിജിത്.