വല്യാട് : എസ്.എൻ.ഡി.പി യോഗം വല്യാട് 34-ാം നമ്പർ ഗുരുദേവ ക്ഷേത്രത്തിൽ 15-ാമത് ഉത്സവവും പ്രതിഷ്ഠാ വാർഷികവും 26 മുതൽ 28 വരെ നടക്കും. 26ന് രാവിലെ 10നും 10.30നും കെ.ആർ മദനപ്പൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ബിന്ദുനാഥ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 12.30ന് അന്നദാനം, വൈകുന്നേരം 6ന് സമ്മേളനം സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യാ ചെയർമാൻ ഏ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ആദരിക്കലും മറുപടിപ്രസംഗവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.ടി.കെ ജയകുമാർ എന്നിവർ നിർവഹിക്കും. ലക്ഷ്മി ശ്രീനിവാസൻ കിഴക്കേച്ചിറ, ദേവിക പി.ഹരി പ്രാപ്പുഴ, കൃഷ്ണ പ്രസാദ്, എസ്. ശ്രീകാന്ത് എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർഡ് മെമ്പർ എസ്.രാധാകൃഷ്ണൻ, കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ.ടി ഷാജിമോൻ സ്വാഗതവും സെക്രട്ടറി പി.കെ ബൈജു നന്ദിയും പറയും.
27ന് രാവിലെ 10.30ന് ഇളനീർ അഭിഷേകം, കലശാഭിഷേകം, 11.30ന് പ്രഭാഷണം, ഉച്ചക്ക് 1.30ന് അന്നദാനം, വൈകിട്ട് 7ന് ഭക്തഘോഷ ലഹരി. 28ന് രാവിലെ 10ന് ശതകലശപൂജ തുടർന്ന്, ശതകലശാഭിഷേകം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകുന്നേരം 4.30 മുതൽ ഗുരുദേവഭാഗവതപാരായണം, വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര, 7.30ന് താലപ്പൊലി അഭിഷേകം, 7.45ന് വലിയ കാണിക്ക, 8ന് അത്താഴപൂജ, 8.30ന് കൊടിയിറക്ക്.