drawn

അടിമാലി :മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ വരുന്ന വന മേഖല ഡ്രോൺ നിരീക്ഷണത്തിലേക്ക്. ഇതോടെ വന മേഖലയിലെ വന്യമൃഗങ്ങൾ, ഇവയുട ഇനം തിരിച്ചുള്ള വിവരങ്ങൾ, വനം കൊള്ള, കൈ കയ്യേറ്റം, ഉൾപ്പെടെ എല്ലാ വിവരങ്ങളും ഡ്രോൺ നിരീക്ഷണം വഴി ശേഖരിക്കാൻ കഴിയും. 20 ലക്ഷം രൂപയാണ് യന്ത്ര സാമഗ്രിക്ക് വിലമതിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങൾ പകർത്താൻ കഴിയും എന്നതാണ് സവിശേഷത. 3 കിലോ ഭാരംവഹിച്ചുകൊണ്ട് പറക്കാൻകഴിയും. ഒരു പറത്തലിന് 15 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്താനാകും. വനം വകുപ്പ് ചെന്നൈയിൽ നടത്തിയ ഡ്രോൺ നിരീക്ഷണം വിജയകരമായതോടെയാണ് കേരളത്തിലും നിരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്. കെൽട്രോണാണ് ഇതിന്റെ സാങ്കേതിക സഹായം നൽകുന്നത്.അടിമാലി വന മേഖലയിലെ നെല്ലിപ്പറ ഭാഗത്ത് കഴിഞ്ഞ ദി വസം ഡ്രോൺ നിരീക്ഷണം നടത്തി ഭൂപ്രകൃതി. കാലാവസ്ഥ എന്നിവ ഡ്രോൺ പറത്തലിന് തടസമാകമോ എന്ന് വിലയിരുത്തി. ഡി എഫ് ഒ രാജു .കെ. ഫ്രാൻസിസ് , അടിമാലി റേഞ്ച് ഓഫീസർ കെ.വി. രതീഷ് എന്നിവർ നേതൃത്വം നൽകി. മാർച്ച് മാസത്തിൽ മൂന്നാർ ഡിവിഷനു കീഴിലുള്ള വന മേഖല ഡ്രോൺ നിരീക്ഷണത്തിലാകും .