caravan

വാഗമൺ: കാരവൻ പാർക്കിന്റെ ഉദ്ഘാടനം വാഗമണിൽ ഇന്ന് രാവിലെ പത്തിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി വാഴൂർ സോമൻ എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി.ബിനു , ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ , അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു , ടൂറിസം ഡയറക്ടർ തേജ് കൃഷ്ണ എന്നിവർ പങ്കെടുക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, ആധുനിക അടുക്കള, കുളിമുറി, കിടപ്പുമുറി എന്നിവയോട് കൂടിയതാണ് കാരവൻ. ഇനി കാരവനിൽ സഞ്ചരിച്ചും താമസിച്ചും ഉറങ്ങിയും വാഗമണിന്റെ സൗന്ദര്യം ആസ്വദിക്കാം.