കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കുറിച്ചി കടുപ്പിൽ ജിജോ ജോസഫ് (41), മലകുന്നം മാലിയിൽ പനിയത്ത് ബിനോയി (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 8.30 ഓടെ ചിങ്ങവനം പുത്തൻപാലത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.