ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 325ാം നമ്പർ പായിപ്പാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠയും ഗുരുപൂജാ മഹോത്സവവും 26 മത് ശ്രീനാരായണ ദർശനോത്സവവും 26 മുതൽ മാർച്ച് 2 വരെ നടക്കും. പുനഃപ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹ വിഗ്രഹം ഇന്ന് വൈകിട്ട് 3ന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി രഥഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കും. വിവിധ ശാഖകളുടെ നേതൃത്വത്തിൽ നൽകും. 26ന് വൈകിട്ട് ദർശനോത്സവം ഉദ്ഘാടനം നടക്കും. 28ന് രാവിലെ കുമരകം എം.എൻ. ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അശ്വിൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹ പുനഃപ്രതിഷ്ഠയും തുടർന്ന് ഉത്സവ കൊടിയേറ്റും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് മനോജ്.പി.ജി, വൈ.പ്രസിഡന്റ് പി.ജി.സുരേഷ്ബാബു, സെക്രട്ടറി എൻ.വി.സോമൻ, യൂണിയൻ കമ്മിറ്റിയംഗം രാജേഷ്.കെ.എസ് എന്നിവർ അറിയിച്ചു.