വൈക്കം : അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് സി.പി.ഐ പുളിംചുവട് ബ്രാഞ്ച് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. നഗരസഭ മൂന്നാം വാർഡിൽ പെരുഞ്ചില കലുങ്ക് മുതൽ തോടിന്റെ കിഴക്കുവശം വഴി വടക്കോട്ടുള്ള റോഡിന്റെ നടുഭാഗത്തായാണ് രണ്ടു വൈദ്യുതി പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത്. സാധാരണക്കാരായ അഞ്ചിലധികം കുടുംബങ്ങളാണ് ഈ റോഡിന്റെ സമീപം താമസക്കാരായുള്ളത്. ബി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ജീവരാജൻ, എൻ മോഹനൻ, പി.ചിദംബരൻ, മോഹനൻ പിള്ള, എൻ ജയൻ എന്നിവർ പ്രസംഗിച്ചു.