fish

കോട്ടയം: മണിപ്പുഴ എം.സി റോഡരികിൽ വിൽപ്പനയ്ക്ക് എത്തിച്ച നൂറുകിലോയോളം പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും സംയുക്തമായാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ വിറ്റ് പോകാതിരുന്ന മീൻ ഫ്രീസറിൽ വച്ച് വീണ്ടും വിൽപ്പനക്കെത്തിക്കുകയായിരുന്നു. കൂടുതൽ വളർച്ച കിട്ടാൻ ആന്റിബയോട്ടിക്കുകൾ കൊടുത്ത് വളർത്തിയ മീനുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് പരാതി കിട്ടിയത്. മീനിൽ മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായി പരിശോധനയ്ക്കായി അയച്ചിരിക്കയാണ്. വൈക്കം, പാലാ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ നിന്നുള്ള മീനുകളുടെ സാമ്പിളുകളും ഇതോടൊപ്പം അയച്ചിട്ടുണ്ട്. ഇത്തരം മത്സ്യങ്ങൾ കഴിച്ചാൽ ഉദരസംബന്ധമായ രോഗങ്ങൾ, ജനിതകമായ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടായേക്കാം .

'':കഴിഞ്ഞ ദിവസങ്ങളിൽ വിറ്റ് പോകാത്ത നൂറ് കിലോയോളം മീനുകളാണ് മണിപ്പുഴയിൽ വഴിവക്കിൽ നിന്ന് പിടികൂടിയത്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനായി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
- അലക്‌സ്.കെ ഐസക്ക്, അസി. കമ്മിഷണർ. ഭക്ഷ്യ സുരക്ഷാ വകുപ്പ്