കോട്ടയം: എസ്.എൻ.ഡി.പി യോഗം 107-ാം നമ്പർ അയർക്കുന്നം ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ രാവിലെ 10.30 ന് ശാഖാ ഹാളിൽ നടക്കും. ഡയറക്ടർബോർഡ് അംഗം അഡ്വ.കെ.എ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എം. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ശാഖയിലെ എല്ലാ അംഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ടി.എൻ. മോഹനൻ അറിയിച്ചു.