പാലാ : ഗ്രാമീണ വീടുകളിൽ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ സാദ്ധ്യതകളും സവിശേഷതകളും വിശദീകരിക്കുന്നതിനായി 'ജലഗ്രാമം ' പരിപാടിയ്ക്ക് കരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, ജലനിധി പ്രോജക്ട് കമ്മിഷണർ അനൂപ് റാവുത്തർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റാണി ജോസ് , ഷീലാ ബാബു, ലിസമ്മ ബോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ആനിയമ്മ ജോസ്, അഖില അനിൽ കുമാർ, മെമ്പർമാരായ വൽസമ്മ തങ്കച്ചൻ , മോളി ടോമി, ലിന്റൺ ജോസഫ്, സമിത ഗോപാലകൃഷ്ണൻ , ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, ഗിരിജാ ജയൻ , പ്രോജക്ട് ഓഫീസർമാരായ എ.ബി.സെബാസ്റ്റ്യൻ, ഷീബാ ബെന്നി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.