കോട്ടയം : കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് 13 ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രം സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ അൾട്രാ സൗണ്ട് സ്‌കാനിംഗ് യന്ത്രം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമായി മാറും. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.ടോമിച്ചൻ ജോസഫ് ആമുഖ പ്രസംഗം നടത്തും. കോട്ടയം ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.അജി വിൽസൺ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് കോട്ടയം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പമണി, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ധനുജ സുരേന്ദ്രൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ, കുറിച്ചി പഞ്ചായത്ത് വാർഡ് അംഗം പ്രശാന്ത് മനന്താനം തുടങ്ങിയവർ പങ്കെടുക്കും.