ഏറ്റുമാനൂർ : തടികൊണ്ട് കട്ടിളകൾ നിർമ്മിക്കുന്ന കടയിൽ തീപിടിച്ച് കട്ടിളകൾ കത്തി നശിച്ചു. ഏറ്റുമാനൂർ പ്ലാന്തമലയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. പട്ടിത്താനം രത്‌നഗിരി പള്ളിയ്ക്ക് കുരിശ് പള്ളി നിർമിക്കുന്നതിനായി തടി കൊണ്ട് നിർമ്മിച്ച കട്ടിളകളാണ് നശിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്താണ് സാമഗ്രികൾ നിർമ്മിച്ചിരുന്നത്. ഇതിന് സമീപമാണ് കുരിശുപള്ളി പണിയുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി വി.എൻ.വാസവൻ സ്ഥലം സന്ദർശിച്ചു.