പാമ്പാടി : മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഇളനീർ തീർത്ഥാടനവും മാർച്ച് 1 ന് നടക്കും. രാവിലെ 8.30 ന് കാഞ്ഞിരക്കാട് ഗുരുദേവ ക്ഷേത്രത്തിൽ ഇളനീർ തീർത്ഥാടന സമ്മേളനം ശിവദർശന ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് സി.കെ.തങ്കപ്പൻ ശാന്തി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പാമ്പാടി സൗത്ത് ശാഖ പ്രസിഡന്റ് വി.ഡി.ദാസമണി അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ശാഖാ പ്രസിഡന്റ് കെ.എൻ.ഷാജിമോൻ ദീപം തെളിക്കും. ദേവസ്വം സെക്രട്ടറി കെ.എസ്.ശശി സ്വാഗതവും പാമ്പാടി സൗത്ത് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആനന്ദ് വിശ്വഭാരതി നന്ദിയുംപറയും. തീർത്ഥാടനത്തിൽ പങ്കെടുക്കേണ്ടവർ രാവിലെ 8ന് കാഞ്ഞിരക്കാട് ഗുരുദേവ ക്ഷേത്രത്തിൽ എത്തണം.