
കോട്ടയം : വന്യജീവികളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും, 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്നും കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജോസ് കെ. മാണി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ , ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, ജനറൽ സെക്രട്ടറി സ്റ്റീഫന്‍ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തു.