adimaly
അടിമാലി സെൻട്രൽ ജംഗ്ഷൻ

അടിമാലി: സെൻ ട്രൽ ജംഗ്ഷനിൽ ട്രാഫിംഗ് ഐലന്റും സിഗ്‌നൽ ബോർഡും വേണമെന്ന ആവശ്യം ശക്തമായി.
കാൽനൂറ്റാണ്ടായി ഉയർന്ന് വരുന്ന ഈ ആവശ്യത്തോട് ദേശീയ പാത അധികൃതരോ പഞ്ചായത്തോ പൊലീസോ ഒരു നടപടിയും നാളിതു വരെ സ്വീകരിച്ചിട്ടില്ല. ഇവിടെ ട്രാഫിക് ഡ്യൂട്ടി ക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർ വെയിലും മഴയും ഏറ്റുകൊണ്ടാണ് ജോലി ചെയ്യുന്നത്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയും അടിമാലി കുമളി ദേശീയ പാതയും സംഗമിക്കുന്ന ഭാഗമാണ് അടിമാലി സെൻട്രൽ ജംഗ്ഷൻ. മൂന്നാറിലേക്കുഉള്ള വിനോദ സഞ്ചാരികളുടെ തിരക്കും , വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഇവിടെ നിന്ന് ട്രാഫിക് ഡ്യൂട്ടി നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥയായി. കൂടാതെ സിഗ്‌നൽ ബോർഡിന്റെ അഭാവം സെൽട്രൽ ജംഗ്ഷനിൽ എത്തുന്ന വാഹന യാത്രികരെ കുഴക്കുകയാണ്. ഇവിടെ ട്രാഫിക് ഐലന്റ് സൗജന്യമായി നിർമ്മിച്ച് നൽകുന്നതിന് ലയൺസ് ക്ലബ്ബ് പോലുള്ള ഇന്റർനാഷണൽ സഘടനകൾ താത്പര്യം പ്രകടിപ്പിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ അനുമതി നൽകാൻ തയ്യാറാകാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.