പാലാ : സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 52-ാമത് സമാധിദിനം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനത്ത് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ 8 മുതൽ സമുദായാചാര്യൻ ദിവംഗതനായ സമയമായ 11.45 വരെയുള്ള സമയത്ത്, യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, ഭക്തി ഗാനാലാപനം തുടങ്ങിയ ഉണ്ടായിരുന്നു. യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ, യൂണിയൻ കമ്മിറ്റി യംഗങ്ങളായ എസ്.ഡി. സുരേന്ദ്രൻ നായർ , അജിത്ത് സി നായർ ഉള്ളനാട്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ നായർ, സി.ആർ. പ്രദീപ് കുമാർ, മനോജ് ബി നായർ, എം.ജി. സന്തോഷ് കുമാർ, വി.എസ്. ശശികുമാർ, അഡ്വ. ഡി ബാബുരാജ്, വി.എസ്. വേണുഗോപാൽ, എം.എൻ. പ്രഭാകരൻ നായർ, എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ എം. ദിലീപ് കുമാർ, ജി. ശശികുമാരൻ നായർ, യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ.രഘുനാഥൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ.എൻ. സുരേഷ് കുമാർ, എ.കെ. സരസ്വതിയമ്മ, സുഷമ ഗോപാലകൃഷ്ണൻ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ഏഴാച്ചേരി : കാവിൻപുറം 163ാം നമ്പർ ശ്രീരാമകൃഷ്ണവിലാസം കരയോഗത്തിൽ സമുദായചാര്യന്റെ ചിത്രത്തിന് മുന്നിൽ കരയോഗം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ ദീപം തെളിയിച്ചു. പുഷ്പാർച്ചനയും സമൂഹപ്രതിജ്ഞയും ഉണ്ടായിരുന്നു. നേതാക്കളായ ചന്ദ്രശേഖരൻ നായർ പുളിക്കൽ, ഭാസ്‌കരൻ നായർ കൊടുംകയം, വിജയകുമാർ, ആനന്ദവല്ലിയമ്മ പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
കെഴുവംകുളം: 144ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം സമാധിദിനാചരണം നടന്നു. ഉപവാസ പ്രാർഥനയും പുഷ്പ്പാർച്ചനയും പ്രതിജ്ഞ പുതുക്കലും നടന്നു. പരിപാടികൾക്ക് പ്രസിഡന്റ് പി.എസ് സുരേഷ്‌കുമാർ സെക്രട്ടറി ഹരികൃഷ്ണൻ, രവീന്ദ്രൻ നായർ ഉഷസ്സ്, വനിതാ സമാജം പ്രസിഡന്റ് പി.ആർ ഗിരിജ, സെക്രട്ടറി രാജി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.