പാറത്തോട് : ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1 ന് സമാപിക്കും. തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരര് മുഖ്യകാർമ്മികത്വം വഹിക്കും. ശിവരാത്രി ദിനമായ മാർച്ച് 1 ന് പ്രത്യേക പൂജകൾ ,വഴിപാടുകൾ , ശിവപുരാണപരായണം,​ രാവിലെ 10 ന് കാവടി അഭിക്ഷേകം. 11.30 ന് മഹാശിവരാത്രി പൂജ. ഇന്ന് 5.45 ന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, വഴിപാടുകൾ, 6.30 മുതൽ പുരാണപരായണം, 7 ന് ഉഷപൂജ , 9.30 മുതൽ ഉത്‌സവബലി. 11.30 ന് ഉത്സവബലി ദർശനം, വലിയ കാണിക്ക. മേളം കലാമണ്ഡലം കൃഷ്ണകുമാർ ആന്റ് പാർട്ടി , ആനിക്കാട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7.30 മുതൽ ഭജന.