കുറവിലങ്ങാട് : എൻ.സി.പി കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. കുറവിലങ്ങാട് ചേർന്ന നേതൃത്വ യോഗവും മെമ്പർഷിപ്പ് ബുക്ക് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ബേബി, നിർവാഹക സമിതി അംഗം കാണക്കാരി അരവിന്ദാക്ഷൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, പി.ചന്ദ്രകുമാർ,ജോർജ് ചെന്നേലി, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനീഷ് രവി സ്വാഗതവും, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോർജ് നന്ദിയും രേഖപെടുത്തി.