
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ-ഓർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിരുന്നവരും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 62 കവിയരുത്. പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. സർവകലാശാലയിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഏഴു വർഷത്തെ അധ്യാപന പരിചയവും ഉള്ളവരുമായിരിക്കണം . അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.