
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടയനിക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജയേഷിനെ (സുരേഷ്) കാപ്പാ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. കറുകച്ചാൽ, മണിമല പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, വീട് കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ, മയക്കുമരുന്നുകൾ കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ജയേഷ് . മണിമല പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ കൈവിലങ്ങിന് ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലും, മുണ്ടത്താനം ഭാഗത്ത് മനേഷ് തമ്പാൻ എന്നയാളെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽ വെട്ടിയെടുത്ത് റോഡിലിട്ട കേസിലും പ്രതിയാണ്.