മുണ്ടക്കയം: ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന്. വൈകിട്ട് 6.30ന് വിശേഷാൽ ദിപാരാധന, 7 ന് കാവടി ഹിഡുബൻ പൂജ, 7.30 മുതൽ നാദസ്വരകച്ചേരി 9.30 ന് പള്ളിവേട്ട. 28ന് ആറാട്ട് രാവിലെ 5ന് പള്ളിക്കുറുപ്പ് ദർശനം, 7ന് ഉഷപൂജ. ഉച്ചകഴിഞ്ഞു 2ന് ആറാട്ട് ബലി, 3ന് ആറാട്ട് പുറപ്പാട് 6.15ന് പ്രദോഷപൂജ മുണ്ടമറ്റം ആറാട്ട് കടവിൽ 6.30ന് തീരു'ആറാട്ട്, 9ന് ആറാട്ട് ഘോഷയാത്രയ്ക്ക് ചോറ്റിയിൽ സ്വീകരണം. 9.30 ന് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തും. 10.30ന് കൊടിയിറക്ക് കലശാഭിക്ഷേകം. മാർച്ച് 1ന് മഹാശിവരാത്രി. രാവിലെ 5.30ന് മഹാഗണപതി ഹോമം, 6.30ന് ഉഷ പുജ, 7 മുതൽ ശിവപുരാണ പാരായണം, 8 മുതൽ കാവടിയാട്ടം ചിറ്റടി എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രം, പാറത്തോട് ഹിന്ദു യുവജനസംഘം മന്ദിരം എന്നിവിടങ്ങളിൽ നിന്നും, 10ന് കാവടി അഭിക്ഷേകം 11ന് ഉച്ചപൂജ വൈകിട്ട്, 6.30ന് വിശേഷാൽ ദിപാരാധന, 8 മുതൽ കോത്തല ശിവപാർവ്വതി ഭജൻസിന്റെ നാമകീർത്തനലയം, രാത്രി 11.30ന് മാഹാശിവരാത്രിപൂജ.