മുണ്ടക്കയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ബോയ്സ് എസ്റ്റേറ്റിൽ സായാഹ്ന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. കേരളാ പ്രദേശ് പ്ലാൻ്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി എസ്.സുനിൽ, ബി.എം.എസ് ജില്ലാ സെക്രട്ടറി എസ്.ജി മഹേഷ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് സി.സന്തോഷ് കുമാർ, മണ്ഡലം പ്രസിഡൻ്റ് സന്തോഷ് കൃഷ്ണൻ, ബി.വിജയൻ, പി.മോഹനൻ, എ.പി.സഞ്ചു, അലക്സ്, കെ.ഡി അനീഷ്, കെ.കെ ധർമ്മിഷ്ഠൻ, ബി.അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു