sy

കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താകതി​േലിക നിയമനത്തിന് 28 ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫീൽഡ് സൈക്യാട്രിസ്റ്റ്‌ യോഗ്യത : ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ/ സൈക്യാട്രി മാസ്റ്റർ ബിരുദം/ഡി.എൻ.ബി ഇൻ സൈക്യാട്രി. മാസ വേതനം : 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ യോഗ്യത: എം.എ/എം.എസ്‌.സി/ എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി), ആർ.സി.ഐ രജിസ്‌ട്രേഷൻ. മാസ വേതനം : 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.