
കോട്ടയം : പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രിയും രജിസ്‌ട്രേഷനുമാണ് അടിസ്ഥന യോഗ്യത. ലഹരി വിമോചന കേന്ദ്രത്തിലോ സൈക്യാട്രി വിഭാഗത്തിലോ ജോലി പരിചയമുള്ളവർക്ക് മുൻഗണന. മാസ പ്രതിഫലം 51,600 രൂപ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം ഫെബ്രുവരി 28 ന് രാവിലെ 10 ന് കോട്ടയം ജനറൽ ആശുപത്രി എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.