
കോട്ടയം : റബർ തടി ലോഡിംഗ് തൊഴിലാളികളുടെ നിലവിലുണ്ടായിരുന്ന കയറ്റ് കൂലിയിൽ 13 ശതമാനം വർദ്ധനവ് വരുത്തി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ടിംബർ മർച്ചന്റ് അസോസിയേഷനും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.എം.സുരേഷ്, എം.എച്ച്. സുബൈർ, ജെയ്‌സൺ ഫിലിപ്പ്, സി.ഐ.ടി.യു ചുമട്ട് തൊഴിലാളി അസോസിയേഷൻ സെക്രട്ടറി എം.എച്ച്.സലിം, ഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എ.ഐ.ടി.യു.സി സെക്രട്ടറി എം.ജി.ശേഖരൻ, കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ, ബി.എം.എസ് പ്രസിഡന്റ് ശ്രീനിവാസപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.