
കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജമെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 18 - 30. അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 11 ന്.