ഗാന്ധിനഗർ: നിരോധിത മയക്കുമരുന്നുമായി യുവാവ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിൽ. കോട്ടയം- പെരുമ്പായിക്കാട് പാറമ്പുഴ മാമ്മൂട് ചീമച്ചേരിൽ വീട്ടിൽ ജിതിൻ (22) ആണ് പിടിയിലായത്. മാമ്മൂട് തെള്ളകം റോഡിൽ നിന്നും ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്.ഐ ടി.ആർ ദീപുവും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.