പൊൻകുന്നം: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടുന്നതും റോഡിൽ കുഴി ഉണ്ടാകുന്നതും കുഴി അടയ്ക്കുന്നതും പൊൻകുന്നത്ത് പതിവ് കാഴ്ചയായി.കഴിഞ്ഞ ആഴ്ചയിൽ കെ.വി.എം.എസ് ജംഗ്ഷനിൽ കുഴിയടച്ചെങ്കിലും സംഗതി ശരിയായില്ല. അടുത്തദിവസംതന്നെ അടച്ച കുഴിയുടെ മെറ്റൽ ഇളകിത്തുടങ്ങി. ഏറെത്തിരക്കുള്ള ദേശീയപാതയിൽ കുഴിയിൽ നിന്നും ഇളകിയ മെറ്റിൽ വാഹനങ്ങൾ കയറുമ്പോൾ തെറിച്ച് വഴിയാത്രക്കാർക്കും പരിസരത്തെ കടകൾക്കും ഭീഷണിയായി. മെറ്റിൽ തെറിച്ചുവീണ് കെ.വി.എം.എസ് കവലയിലെ ചായക്കടയുടെ ചില്ല് തകർന്നു. വഴയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളലേക്കും മെറ്റിൽ തെറിച്ചുവീഴുന്നുണ്ട്. പ്രശ്‌നപരിഹാരം കാണണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.