കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പലും കാഞ്ഞിരപ്പള്ളി മുൻ എം.എൽ.എയുമായിരുന്ന അഡ്വ.തോമസ് കല്ലമ്പള്ളിയുടെ 20ാം ചരമവാർഷികം 28ന് 2.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി അനുസ്മരണ പ്രഭാഷണം നടത്തും. റവ.ഡോക്ടർ സേവ്യർ കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കൽ, ഡോ. ലാലിച്ചൻ കല്ലമ്പള്ളി, പി.എം ജേക്കബ് പൂതക്കുഴി, പ്രിൻസിപ്പൽ മധുസൂദനൻ എ.ആർ, വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി മാത്യു, ലൂസിയാമ്മ ജോർജ്, റീത്താമ്മ ജോസഫ്, ഷാന്റി ബിനു എന്നിവർ പ്രസംഗിക്കും.