resrvation

പൊൻകുന്നം: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.എച്ച്. സമുദായങ്ങളുടെ പട്ടികയിൽപ്പെടുത്തിയത് ഒ.ഇ.സി.വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിക്കുന്ന തീരുമാനമാണെന്ന് വാധ്യായർ മഹാസഭ കുറ്റപ്പെടുത്തി. സംവരണത്തോത് വർദ്ധിപ്പിക്കാൻ കഴിയാത്ത അവസരത്തിൽ ദുർബലവിഭാഗങ്ങളോട് കാട്ടുന്നത് അനീതിയാണിത്.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മണി ബാലൻ അദ്ധ്യക്ഷത വഹിച്ചു. സോമദാസ് വെട്ടിക്കവല, സംഘടനാ സെക്രട്ടറി സജീവ് പാലാ, മോഹൻ വേളൂർ, സുമതി കല്ലൂർക്കാട്, സോമരാജ് പത്തനാപുരം, തമ്പിരാജ് തൃശ്ശൂർ, വസന്തകുമാർ എറണാകുളം, ശശാങ്കൻ തിരുവനന്തപുരം, ബൈജു തൃശ്ശൂർ, ശ്രീനിവാസൻ മാവേലിക്കര, സുനിൽ തിരൂർ എന്നിവർ സംസാരിച്ചു.