കോട്ടയം : മാനവ സംസ്‌കൃതി കോട്ടയം പബ്ലിക് ലൈബ്രറിയുമായി ചേർന്ന് സംഘടിപ്പിച്ച കവിതാരചന ശില്പശാല ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. മാനവസംസ്‌കൃതി ജില്ലാ ചെയർമാൻ ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. അഡ്വ.ജി.ഗോപകുമാർ, ഷാജി വേങ്കടത്ത്, കെ.സി.വിജയകുമാർ, കെ.ദേവകുമാർ, ശ്രീല രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡയറ്റ് മുൻ സീനിയർ ലക്ചറർ ശ്രീകുമാർ എസ്.നായർ ക്ലാസ് നയിച്ചു.