കോട്ടയം : എസ്. എൻ.ഡി.പി യോഗം 4372 -ാം നമ്പർ പുലിക്കുട്ടിശ്ശേരി ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും 28 മുതൽ മാർച്ച് രണ്ട് വരെ നടക്കും. ഇന്ന് വൈകിട്ട് 5.30 ന് അന്നദാന വിഭവ സമർപ്പണം. 28 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് കൊടിമര ഘോഷയാത്ര, 8 ന് പഞ്ചവിംശതി കലശപൂജയും അഭിഷേകവും, 11.30 ന് അയ്മനം രഞ്ജിത്ത് രാജൻ തന്ത്രിയുടെയും, മേൽശാന്തി കാവാലം മബിൽ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ ഉത്സവസന്ദേശം നൽകും. 12.30 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6 ന് ഗുരുദേവകൃതികളുടെ ആലാപനം, 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, 8 ന് നടയടപ്പ്. 1ന് രാവിലെ 7.30ന് മഹാമൃത്യുഞ്ജയഹോമം, ശിവപൂജ, 9.30 ന് ഇളനീർ അഭിഷേകം, 11 ന് വൈകിട്ട് 6.30 ന് താലപ്പൊലിഘോഷയാത്ര, 8 ന് താലം അഭിഷേകം, ശ്രീകാന്ത് അയ്മനം, അജയകുമാർ തിരുവല്ല, സവിതാ രാജേഷ്, അതുല്യ അജിമോൻ, ഉത്തരാകണ്ണൻ എന്നിവരെ ആദരിക്കും. തുടർന്ന് അന്നദാനം. 2 ന് രാവിലെ 11 ന് ഗുരുദേവ പ്രഭാഷണം, 12.30 ന് വിശേഷാൽ ചതയപൂജ, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, 7.30ന് കൊടിയിറക്ക്.