കിടങ്ങൂർ : കാർഷിക സമ്പദ് വ്യവസ്ഥയുടെ വികാസവും വളർച്ചയും മുഖ്യലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം ) കിടങ്ങൂർ മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ, സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലിൽ, വി.റ്റി ജോസഫ്, പി.എം മാത്യു, ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ, തോമസ് റ്റി. കീപ്പുറം, പി. രാധാകൃഷ്ണ കുറുപ്പ്, ടി.എ ജയകുമാർ, നയന ബിജു, പി.കെ രാജു, രാജു മണ്ഡപം തുടങ്ങിയവർ പ്രസംഗിച്ചു.