പാലാ: കാർഷിക രംഗത്ത് മൂല്യവർദ്ധിത സംരംഭങ്ങൾ വളർന്നുവരണമെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ നേതൃത്വത്തിൽ കുമരകം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ പാലായിൽ സംഘടിപ്പിച്ച അർദ്ധമാസ സംരംഭകത്വ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പി.എസ്.ഡബ്ല്യു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഡാന്റീസ് കൂനാനിക്കൽ, പി.വി ജോർജ് പുരയിടം, വിനോദ് വേരനാനി, തങ്കച്ചൻ മുളങ്കുന്നം എന്നിവർ പ്രസംഗിച്ചു.