വെച്ചൂർ: പമ്പിംഗ് കാര്യക്ഷമമാക്കി വെച്ചൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ധർണ നടത്തിയത്. പ്രസിഡന്റ് കെ.ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സോജി ജോർജ്, പി.കെ മണിലാൽ, ബീന.എസ്, പഞ്ചായത്ത് അംഗങ്ങളായ ആൻസി തങ്കച്ചൻ, ഗീതസോമൻ, സ്വപ്നാ മനോജ്, ബിന്ദു രാജു എന്നിവർ സംസാരിച്ചു.