വെച്ചൂർ: വെച്ചൂർ പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ മതസ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായത്തിനായി മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഠനോപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ , ഗീതാസോമൻ , പഞ്ചായത്ത് സെക്രട്ടറി റെജിമോൻ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു , വൈക്കം മൽസ്യഭവൻ ഓഫിസർ പി. കണ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി സരസൻ, അക്വാകൾച്ചർ പ്രമോട്ടർ വി.ബിജി തുടങ്ങിയവർ പ്രസംഗിച്ചു.