പാലാ: ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
ജനറൽ ആശുപത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.പിയിൽ എത്തുന്നവർക്ക് ഇരിക്കാനുള്ള കസേരകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കസേരകൾ ലഭ്യമാക്കാനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാലായിൽ കാത്ത്‌ലാബ് അനുവദിക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.പാലായിൽ നിന്നും സ്ഥലം മാറ്റിയ കാർഡിയോളജിസ്റ്റിനെ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ള സ്റ്റാഫുകളുടെ കുറവുണ്ട്. ഇതു പരിഹരിക്കാൻ സർക്കാരിന് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജൻ, ആർ. എം. ഓ ഡോ അനീഷ് ഭദ്രൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.