കാഞ്ഞിരപ്പള്ളി : കൊവിഡ്കാല ആശ്വാസമായി കേന്ദ്ര - സംസ്ഥാനസർക്കാരുകളും റിസർവ്ബാങ്കും അനുവദിച്ച ആനുകൂല്യങ്ങളൊന്നും നൽകാതെ ധനകാര്യസ്ഥാപനം ഇടപാടുകാരെ പീഡിപ്പിക്കുന്നതായി ആക്ഷേപം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരം ഫിനാൻസിനെതിരെയാണ് പരാതി ഉയരുന്നത്. കൊവിഡ്കാലത്ത് എല്ലാ ധനകാര്യസ്ഥാപനങ്ങളും ഇടപാടുകാർക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശം അനുവദിച്ചപ്പോൾ സുന്ദരം ഫിനാൻസ് വായ്പ റീ ഷെഡ്യൂൾ ചെയ്യാമെന്ന് സമ്മതിച്ചിട്ടും അതു നടപ്പാക്കാതെ വാഹനങ്ങൾ ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുകയാ

ണെന്നാണ് പരാതി.